മെട്രോയ്ക്കുള്ളില്‍ നേരിട്ട പീഡനവിവരം ട്വീറ്റ് ചെയ്ത് യുവതി; പ്രതികള്‍ അറസ്റ്റില്‍ ​​​​​​​

metro
 


ഡല്‍ഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ വെച്ച് യുവതി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ രണ്ട് പേരെ ഡല്‍ഹി മെട്രോ പോലീസ് അറസ്റ്റ് ചെയ്തു. മേയ് മൂന്നിന് മെട്രോയ്ക്കുള്ളില്‍ വച്ച് തന്നെ ചിലര്‍ പീഡിപ്പിച്ചതായി യുവതി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്.

സമൂഹ മാധ്യമങ്ങളിൽ  പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന മെട്രോ കാര്‍ഡുകളിലെ വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു. 

പ്രതികളിൽ ഒരാളെ ആദ്യം  പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റേ പ്രതിയെയും കുറിച്ച്  വിവരം ലഭിച്ചത്. പിടിയിലായ രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. അറസ്റ്റിലായ പ്രതികളിൽ ഒരാൾ  മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സീനിയര്‍ മാനേജരായും മറ്റെയാൾ  ഡല്‍ഹിയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിഎയ്ക്ക് പഠിക്കുകയാണ്.