യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടി;പിടിയിലായ ഈ സംഘത്തിന്റെ പ്രവര്‍ത്തനം സ്ത്രീകളെ ലക്ഷ്യമിട്ട്

crime
 


 യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയിൽ  കൊച്ചി തോപ്പുംപടിയില്‍ ആഗസ്റ്റ് 22ന് ആയിരുന്നു സംഭവം. ഇടപ്പള്ളി സ്വദേശി ടിജോ റെന്‍സ് , തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന , വാഴക്കാല സ്വദേശി സഫീര്‍ എന്നിവരെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയത്. 

 പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. മയക്കുമരുന്ന് നല്‍കി പണം തട്ടുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് തോപ്പുംപടി പോലീസ് അറിയിച്ചു. 

തോപ്പുംപടി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവരെ ഇടപ്പള്ളിയിലുള്ള ഒരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ മയക്കുമരുന്ന് നല്‍കിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം എടിഎം കാര്‍ഡ് കൈക്കലാക്കി പണമെടുത്തു.