വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു

crime
 

 

വയനാട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദാണ് മരിച്ചത്. പ്രതിയായ രൂപേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  കര്‍പ്പൂരക്കാട് റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

പുതുവത്സരാഘോഷവുമായി അനുബന്ധിച്ച് കര്‍പ്പൂരക്കാടുള്ള കടയ്ക്ക് സമീപം യുവാക്കള്‍ കൂട്ടംകൂടിയിരുന്നു. ഇതിനിടെ ഇവിടെയെത്തിയ പ്രതി രൂപേഷ്  യുവാക്കളില്‍ ഒരാളുടെ ബൈക്കിന്റെ താക്കോല്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന പ്രതി യുവാക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുര്‍ഷിദും നിഷാദും വിഷയത്തില്‍ ഇടപെട്ടതോടെയാണ് പ്രതി ഇരുവരെയും കത്തി കൊണ്ട് കുത്തിയത്.