യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്ത്രീ അടക്കം മൂന്ന് പേർ പിടിയിൽ

rape
 


കണ്ണൂരിൽ തമിഴ്‌നാട്ടുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്ത്രീ അടക്കം മൂന്ന് പേർ പിടിയിൽ. തമിഴ്‌നാട്ടുകാരി മലർ, കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, നീലേശ്വരം സ്വദേശിയായ യുവാവുമാണ് പിടിയിലായത്. 

മലരിനേയും വിജേഷിനേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.നീലേശ്വരം സ്വദേശിയായ യുവാവിന്റെ പങ്ക് അന്വേഷിച്ച് വരികയാണ്. ജോലി വാഗ്ദാനം ചെയ്ത് ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിയായ 32 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. 

ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. 
മറ്റൊരു വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്ന് ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിൽ കൊണ്ടു പോയി. അവിടെ വെച്ച് വിജേഷും മറ്റൊരാളും ചേർന്ന് ജ്യൂസ് നൽകി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.