കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമം; യുവാവ് നെ​ടു​മ്പാ​ശേ​രി​യി​ൽ പിടിയിൽ

gold
 

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി കാ​ലി​ൽ കെ​ട്ടി​വ​ച്ചാ​യി​രു​ന്നു ക​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

സ്വ​ർ​ണ​വു​മാ​യി കു​വൈ​റ്റി​ൽ​നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ളി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 85 ല​ക്ഷം രൂ​പ വ​രു​ന്ന 1978 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ദ്രാവക രൂപത്തിലാക്കിയ 2 കിലോയോളം സ്വര്‍ണം 2 പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. 

യു​വാ​വി​ന്‍റെ ന​ട​ത്ത​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
 
6 ദിവസത്തിനിടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു കസ്റ്റംസ് അറിയിച്ചു.