പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 15 വര്‍ഷം കഠിന തടവ്

boy rape
 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് 15 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പിഎന്‍ വിനോദാണ് കാട്ടൂര്‍ സ്വദേശി നെടുപുരക്കല്‍ മുഹമ്മദ് ഇസ്മയിലിനെ ശിക്ഷിച്ചത്. 

2018ലാണ് കേസിനാസ്പദമായ സംഭവം. ചെന്താപ്പിന്നിയിലെ ഭാര്യവീട്ടില്‍ താമസിക്കുന്നതിനിടെയാണ് പ്രതി പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. നാലു കുട്ടികളിലൊരാളുടെ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. പ്രതി പലപ്പോഴും മയക്കു മരുന്ന് കൊടുക്കാന്‍ ശ്രമിച്ചിരുന്നതായി കുട്ടി വിചാരണ വേളയില്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു കോടതിയില്‍ ഹാജരായി. മറ്റു കേസുകളുടെ വിചാരണ തുടരുകയാണ്.