ബെം​ഗളൂരു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ

sd
 


ബെംഗളൂരു:  ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ക്ലീനിംഗ് ജീവനക്കാർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡ്രം വസ്ത്രങ്ങൾ കൊണ്ട് മൂടി മൂടിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മാലിന്യപ്പെട്ടിയിലാണ് ശവശരീരം കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ, ബെംഗളൂരു ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു.