ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ യു​വ​തി​യെ ട്രെ​യി​നി​ൽ​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ന്നു

train
 

ഫത്തേബാദ്: ലൈംഗികാതിക്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ഒൻപത് വയസ്സുള്ള കുഞ്ഞുമായി റോത്തക്കിൽനിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സന്ദീപ് (27) എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽനിന്ന് ചാടി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. തൊഹാനയിൽ എത്താൻ 20 കിലോമീറ്റർ മാത്രമുള്ളപ്പോൾ ഭാര്യ ഫോണിൽ വിളിച്ചെന്നും തന്നെയുംകുഞ്ഞിനെയും കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽനിന്ന് ഇറങ്ങിവരികയായിരുന്നു. ചോദിച്ചപ്പോൾ ഒരാൾ അമ്മയെ ട്രെയിനിൽനിന്ന് തള്ളിയിട്ടതായി പറഞ്ഞു.

യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിട്ട ശേഷം ഒപ്പം ചാടുകയും ചെയ്തു.
  
പോ​ലീ​സും യു​വ​തി​യു​ടെ കു​ടും​ബ​വും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. സംഭവത്തില്‍ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.