പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം, കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

knife
 

കൊച്ചി : പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. കൊച്ചി രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയെയാണ് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവല്‍സില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ മുറിവേറ്റ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.