വര്‍ക്കലയില്‍ എ.ടി.എം കൗണ്ടറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

rape case
 

തിരുവനന്തപുരം: വര്‍ക്കലയില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഇലകമൺ സ്വദേശിയായ ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അയിരൂരില്‍ 29കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. എ.ടി.എം കൗണ്ടറിനുള്ളില്‍ പണം പിന്‍വലിക്കാനെന്ന വ്യാജ്യേനയെത്തിയ പ്രതി ഒന്നിലധികം തവണ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ടി.എം കൗണ്ടറിനകത്തെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.