ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

boy rape
 

കോഴിക്കോട് : പന്തീരങ്കാവില്‍ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. 

രണ്ടു ദിവസം മുന്‍പാണ് 22 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിച്ച് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാല്‍സംഗം ചെയ്യുകയും ആയിരുന്നുവെന്ന്ാണ് പരാതി.

അതേസമയം, കേസില്‍ ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.