ഇൻസ്റ്റഗ്രാം വഴി പ്രണയം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 3 പേർ അറസ്റ്റിൽ

arrest
 

കട്ടപ്പന: ഇടുക്കി കമ്പംമേട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 3 യുവാക്കള്‍ അറസ്റ്റില്‍. കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകൻ ശ്രമിച്ചത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ട മറ്റ് വിദ്യാർഥികള്‍, അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പിടിയിലായത്.

വിവിധ ബാച്ചുകളായി തിരിഞ്ഞാണ് കമ്പംമെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍, പൊലിസ് ട്രയ്‌സ് ചെയ്യുകയും കട്ടപ്പനയ്ക്ക സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറില്‍ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പിന്നീട് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്‌കോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.