ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 204 ഗ്രാം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

drugs
 


ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രീ​സാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 204 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​ന്‍ ക​യ​റി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ ല​ഹ​രി​മ​രു​ന്നി​ന് 40 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ഡി​എം​എ വാ​ങ്ങി​യ ശേ​ഷം ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​ന് മു​ന്‍​പും ഇ​യാ​ള്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.