സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ

Large collection of MDMA seized at Kasargod and Kozhikode
 

കോഴിക്കോട് : സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയിൽ. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന കുന്നത്ത് പടിക്കൽ ബിനേഷാണ് (37) പിടിയിലായത്. 


സിവിൽ സ്റ്റേഷനു സമീപത്തുവച്ച് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണു പിടികൂടിയത്. പ്രതിക്ക് ലഹരി എത്തിച്ചുനൽകുന്ന മാഫിയാ തലവനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

പ്രതിയിൽനിന്നു മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിദ്യാർഥികളെ ആകർഷിക്കാൻ കാരംസ് ക്ലബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണു പതിവ്.