പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസ്; 3 പേര്‍ പോലീസ് പിടിയില്‍

google news
sd
 chungath new advt

കോഴിക്കോട്: ഓമശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 3 പേര്‍ മുക്കം പോലീസ് പിടികൂടി.

മലപ്പുറം ജില്ലയിലെ മങ്കട, നിലമ്ബൂര്‍ സ്വദേശികളായ സാബിത്ത് അലി, അനൂപ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടു പ്രതിയും പിടിയിലായവരുടെ സുഹൃത്തുമായ അന്‍സാറിനായി അന്വേഷണം തുടരുന്നു.

വെളിയാഴ്ച പുലര്‍ച്ചെ രാത്രി 2 മണിക്കാണ് ഓമശ്ശേരി മാങ്ങാപൊയില്‍ എച്ച്‌ പി പെട്രോള്‍ പമ്ബില്‍ ജീവനക്കാരന് നേരെ മുളക് പൊടി വിതറി പണം കവര്‍ന്നത്. ഇവരെത്തിയ കാറില്‍, പെട്രോള്‍ നിറച്ച്‌ കൈമാറിയ 2010 രൂപയടക്കം 5310 രൂപ മോഷ്ടാക്കള്‍ ജീവനക്കാരനില്‍ നിന്ന് തട്ടിയെടുത്തു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു