പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി

crime

പാലക്കാട്: പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിൻ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ജിബിന്റെ അച്ഛൻ ചാക്കോച്ചനെ പോലീസ്  കസ്റ്റഡിയിൽ എടുത്തു.

മദ്യപിച്ചതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.