ആശുപത്രിയില്‍ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമില്‍ ഒളികാമറ; 20കാരനായ അറ്റന്‍ഡര്‍ അറസ്റ്റില്‍

arressted

കോഴിക്കോട്: കോഴിക്കോട് മൊടക്കല്ലൂരില്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമില്‍ ഒളികാമറ സ്ഥാപിച്ച അറ്റന്‍ഡര്‍ അറസ്റ്റില്‍. കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ആണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡ്രസിങ് മുറിയില്‍ സരുണ്‍ രാജ് മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരും ആശുപത്രി മാനേജ്‌മെന്റും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന്  അത്തോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സരുണ്‍ രാജിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.