തിരുവനന്തപുരം: ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടിൽ മോനിയെയാണ് (52) പ്രകൃതി വിരുദ്ധ പീഡനത്തിന് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാർത്ഥനയ്ക്കെന്ന വ്യാജേന വീടിനുള്ളിൽ കയറിയ
വൈദിക വേഷത്തിലെത്തിയ ആളാണ് ഉപദ്രവിച്ചതെന്ന് പീഡനത്തിന് ഇരയായ കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Read More:കടലിൽ വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞത്താണ് സംഭവം നടക്കുന്നത്. പള്ളിയിലെ പുരോഹിതൻ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടിൽ മോനി എത്തുന്നത്. പിതാവ് കടലിൽ പണിക്ക് പോയിരുന്നതിനാലും അമ്മ അക്ഷയ സെന്ററിൽ പോയിരുന്നതിനാലും വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രാർത്ഥനയ്ക്കെന്ന വ്യാജേന വീടിനുള്ളിൽ കയറിയ മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
Read More:വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടി നടന്ന കാര്യങ്ങൾ പറയുകയുണ്ടായി. തുടർന്ന് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, കുട്ടി പറഞ്ഞതനുസരിച്ച് സാദൃശ്യമുള്ള ചിലരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് മോനിയെ പിടികൂടിയത്. വിവാഹിതനാണെങ്കിലും ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ക്യാമറകളിൽ പതിഞ്ഞ രൂപവും ആര്യനാട്ടിൽ നിന്ന് പ്രതി എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് യഥാർത്ഥ പ്രതിയിലേക്ക് എത്തിച്ചത്. വിഴിഞ്ഞം പൊലീസ് ഇന്നലെ ആര്യനാട്ടിലുള്ള വീട്ടിൽ എത്തിയാണ് മോനിയെ പിടികൂടിയത്. നേരത്തെ പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാരായമുട്ടം പൊലീസും ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം