വാഹനാപകടം:തമിഴ്നാട് സ്വദേശിക്ക് പിഴയും കഠിന തടവും
Thu, 6 Jan 2022

പാലക്കാട്: മോട്ടോര്‍ വാഹനാപകട കേസില്‍ തമിഴ്നാട് സ്വദേശിക്ക് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തടവും പിഴയും വിധിച്ചു.പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം.
പാലക്കാട് ട്രാഫിക് പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഷീബ ഹാജരായി
2016 ജനുവരി 31 ന് രാവിലെ 10.30 ന് തൃശ്ശൂര്‍-കാഴ്ചപറമ്പ് ദേശീയ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ മരണപ്പെട്ട കേസിലാണ് സെക്ഷന്‍ 279 – ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം മൂന്ന് മാസം തടവ് ശിക്ഷയും 304 -എ പ്രകാരം 5000 രൂപ പിഴയും ഒരു വര്‍ഷം തടവ് ശിക്ഷയും സി.ജെ.എം കോടതി വിധിച്ചു.