പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

rape
 

കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുകുളം സ്വദേശി വിനോദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ കെട്ടിട നിര്‍മ്മാണത്തിന് എത്തിയ പ്രതി പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ വിനോദ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി. തുടര്‍ന്നായിരുന്നു പീഡനം. 
പെണ്‍കുട്ടിയുടെ വീട്ടിൽ പ്രതി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡിപ്പിക്കപ്പെട്ട കാര്യം വിദ്യാർഥിനി വെളിപ്പെടുത്തിയത്. 

പോക്സോ വകുപ്പ് പ്രകാരവും, പട്ടിക ജാതി പീ‍ഡന നിരോധന നിയമ പ്രകാരവും അന്ന് തന്നെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ വിനോദിനെ ആൽത്തറ മൂട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.