തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസ്; 11 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

google news
arrest
 

പത്തനംതിട്ട: തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. തുകലശ്ശേരി സ്വദേശി സിപി ജോൺ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11 വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 

തിരുവല്ല സിവിപി ടവേഴ്സ് ഉടമയാണ് ജോൺ. ഒരു ഫ്ലാറ്റ് കാണിച്ച് പലയാളുകളിൽ നിന്നും പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

എറണാകുളം കളമശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷം മുമ്പാണ് ഇയാൾക്കെതിരെ ആദ്യ പരാതി കിട്ടിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.

Tags