ഇടുക്കിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർക്ക് 81 വർഷം തടവ്
Fri, 29 Jul 2022

തൊടുപുഴ: ഇടുക്കിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവുശിക്ഷ. ഇടുക്കി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.
ആറുവയസ്സുള്ള കുട്ടിയെ, 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് കാലയളവില്‍ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവറായ വിമലിനെ കോടതി 81 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.