അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​ക്ക​ളെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി കീഴടങ്ങി

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; നില ഗുരുതരം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ടു യുവാക്കളെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പോലീസില്‍ കീഴടങ്ങി. കോട്ടത്തറ സ്വദേശി ബാലാജിയാണ് ഷോളയൂര്‍ സിഐക്ക് മുന്നില്‍ കീഴടങ്ങിയത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡിം ​ലൈ​റ്റ് ഇ​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​ക്കു​ത്തി​നെ പി​ന്നാ​ലെ ര​ണ്ടു സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മു​ന്‍​പും കു​ത്തേ​റ്റ യു​വാ​ക്ക​ളും അ​ക്ര​മി​യും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.