വൈദികനായി ചമഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; സംഭവം തലസ്ഥാനത്ത്

google news
arrest

തൊടുപുഴ: വൈദികനായി ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനിൽ അനിൽ.വി.കൈമൾ ആണ് പോലീസ് പിടിയിലായത്. മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ബോസിന്റെ പക്കൽ നിന്നുമാണ് പണം കവർന്നത്.

മെയ് 19 നായിരുന്നു തട്ടിപ്പ്. ഫാ.പോൾ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും അടിമാലിയിലേക്ക് പണവുമായെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പണം കൈപ്പറ്റിയ ശേഷം അനിൽ കടന്നു കളഞ്ഞെന്നാണ് വ്യവസായിയുടെ പരാതി. ജില്ലാ പൊലീസ്‌ മേധാവി വി.യു.കുര്യാക്കോസ്, ഡി.വൈ.എസ്.പി ബിനു ശ്രീധർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാളിൽ നിന്ന് ആറരലക്ഷം രൂപയും പൊലീസ് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags