മണിപ്പൂരിൽ അസം റൈഫിൾസ് മേജർ യുവാവിനെ വെടി വച്ച് കൊലപ്പെടുത്തി

gund

കാങ്പോക്പി: മണിപ്പൂരിൽ  അസം റൈഫിൾസ് മേജർ യുവാവിനെ വെടി വച്ച് കൊലപ്പെടുത്തി. കാങ്പോക്പി ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ മങ്ബോയിലാൽ എന്ന യുവാവിനെയാണ് അർധസൈനിക വിഭാഗമായ അസം റൈഫിൾ മേജർ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും സൈനിക ക്യാമ്പിൽ പ്രതിഷേധിച്ചു .

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി അസം  റൈഫിൾസ് മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോകുകയായിരുന്നു. പിന്നീട്  വയറിന് വെടിയേറ്റ് നിലയിൽ കണ്ടെത്തി. അകാരണമായി യുവാവിനെ പിടിച്ചു കൊണ്ട് പോകുകയും വെടി  വെയ്ക്കുകയും ചെയ്തുവെന്ന് ബന്ധുക്കൾ ആരോപിച്ചു.