ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെതിരെ ആക്രമണം:മൂന്നു പേർ പിടിയിൽ

gang arrest
കരുനാഗപ്പള്ളി: യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കുലശേഖരപുരം ആദിനാട് തൈക്കൂട്ടത്തില്‍ വീട്ടില്‍ അഖിലിനെ(26)യാണ് സംഘം ആക്രമിച്ചത്.

തഴവ കടത്തൂര്‍ വലിയത്ത് പടീറ്റതില്‍ നൗഫല്‍ (24), കുലശേഖരപുരം പുന്നക്കുളം കൊച്ചുവീട്ടില്‍ കിഴക്കതില്‍ സക്കീര്‍ ഹുസൈന്‍ (26), പുന്നക്കുളം പുത്തന്‍പുരയില്‍ നൗഫല്‍ (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം സെപ്റ്റംബര്‍ 29-ന് രാത്രി ഏഴരയോടെ കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശി അനന്ദുവിന്റെ ബൈക്കിന് വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.