നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

rape
 

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഭാഷ് അറസ്റ്റിലായി.

സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ബാംഗ്ലൂരിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന പ്രതിയെ നെടുമങ്ങാട് വലിയമല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.