തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് കടത്താൻ ശ്രമം; യുവാക്കള്‍ അറസ്​റ്റില്‍

v

അ​ടൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ കൊ​ല്ലം വ​ഴി തി​രു​വ​ല്ല​ക്ക്​ വി​ല്‍പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന നാ​ല് കി​ലോ 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ അ​ടൂ​രി​ല്‍ പി​ടി​കൂ​ടി. ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ല്‍ സു​രേ​ഷ് ഭ​വ​ന​ത്തി​ല്‍ സു​മേ​ഷ് (43), കോ​ട്ട​യം വെ​ള്ളൂ​ര്‍ ഇ​രു​മ്പ​യം ഇ​ഞ്ചി​ക്കാ​ലാ​യി​ല്‍ ജോ​ബി​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് ആ​ൻ​റി നാ​ര്‍ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് (ഡാ​ന്‍സാ​ഫ്) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.50ന് ​അ​ടൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​വ​ര്‍ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍. പ്ര​ദീ​പ്കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്ത്ര​പ​ര​മാ​യാ​ണ് ഇ​വ​രെ കു​രു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.