കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍

google news
കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍
 

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. 

ഇവർ തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. ഇന്ന് രണ്ടു പേരും കോടതിയിൽ ഹാജരായിരുന്നു. നേരത്തെയും വധശ്രമങ്ങൾ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവർ പറഞ്ഞു. കോടതിയിൽ കൗൺസിലിംഗിന് ശേഷമായിരുന്നു ആക്രമണം.

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുകയായിരുന്നു യുവതി. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പിന്നീട് വിവാഹമോചനത്തിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനുള്ളിലുള്ള കുടുംബകോടതിയിൽ ഇരുവരും കൗൺസിലിംഗിനെത്തി.

ഇതിനിടെയാണ് കൗൺസിലിംഗിന് തൊട്ടു മുൻപ് പ്രതി മൻസൂർ അലി കൈയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിക്ക് നേരെ ഒഴിച്ചത്. സംഭവത്തിൽ വധശ്രമത്തിന് മൻസൂർ അലിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags