ബോംബെറിഞ്ഞു ഭീതിപരത്തി വധശ്രമം:രണ്ടുപേർ കൂടി അറസ്റ്റിൽ

bomb arrest

പ​റ​വൂ​ര്‍: മി​ല്ലും​പ​ടി​ക്ക് സ​മീ​പം നാ​ട​ന്‍ ബോം​ബെ​റി​ഞ്ഞ് ഭീ​തി​പ​ര​ത്തി മ​ന്നം സ്വ​ദേ​ശി​യെ വാ​ള്‍​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍​കൂ​ടി അ​റ​സ്​​റ്റി​ലാ​യി.

കെ​ടാ​മം​ഗ​ലം ചാ​ക്കാ​ത്ത​റ വീ​ട്ടി​ല്‍ രാ​ഹു​ല്‍ (ക​ണ്ണ​ന്‍ -26), ക​ള​മ​ശ്ശേ​രി മൂ​ലേ​പ്പാ​ടം തി​ണ്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ഷെ​ഫി​ന്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ശ​ര​ത് എ​ന്ന​യാ​ള്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണി​വ​ര്‍. ഒ​ക്ടോ​ബ​ര്‍ 24ന് ​വൈ​കീ​ട്ടാ​ണ് സം​ഭ​വം.

പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച​വ​ര്‍ ഉ​ള്‍​പ്പെ​ടെ 11 പേരെ ​നേ​ര​ത്തെ അറസ്റ്റ് ചെയ്തിരുന്നു . ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്, മു​ന​മ്ബം ഡി​വൈ.​എ​സ്പി എ​സ്. ബി​നു, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ജെ.​എ​സ്. സ​ജീ​വ് കു​മാ​ര്‍, ഷോ​ജോ വ​ര്‍​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ര്‍, അ​രു​ണ്‍ തോ​മ​സ്, എ.​എ​സ്.​ഐ​മാ​രാ​യ ശെ​ല്‍​വ​രാ​ജ്, ക​ണ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.