പരിശോധനയ്ക്കിടെ ലൈംഗികാതിക്രമശ്രമം; ആലപ്പുഴയില്‍ കണ്ണ് പരിശോധകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

arrested 02

ആലപ്പുഴ: കണ്ണുപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഒപ്‌റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകന്‍) പോക്‌സോ കേസില്‍ അറസ്റ്റില്‍. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളുടെ പെരുമാറ്റം അതിരുവിട്ടതിനെ തുടര്‍ന്ന് പതിനാലുകാരിയായ പെണ്‍കുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഓ ബിജു ആറിന്റെ നേതൃത്വത്തില്‍ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുല്‍ ആര്‍ കുറുപ്പ്, ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.