മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

google news
rape
 chungath new advt

ഹരിപ്പാട്: മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ് പിടിയില്‍. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 

തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. 

പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തിനുശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിലെടുത്തത്.  
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു