ബാംഗ്ലൂർ കൂട്ടബലാസംഗ കേസിന്റെ അന്വേഷണം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

abuse

ബാംഗ്ലൂർ: ബാംഗ്ലൂർ കൂട്ടബലാസംഗ കേസിന്റെ അന്വേഷണം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ലൈംഗിക  കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ധാക്ക സ്വദേശിനിയായ യുവതി റാക്കെറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാർലർ തുടങ്ങി.

റാക്കേറ്റുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂരപീഡനത്തിന് കാരണമെന്ന് പൊലീസ്  പറയുന്നു.അറസ്റ്റിലായ പ്രതികളിലെ ഒരു സ്ത്രീ യുവതിയുടെ ബന്ധുവെന്നും കണ്ടെത്തി. ഇന്നലെ വൈദ്യ പരിശോധന പൂർത്തിയായ യുവതിയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.

അറസ്റ്റിലായ രണ്ടാം പ്രതി മുഹമ്മദ് ബാബുവീന്  കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര റാക്കറ്റ് ഉണ്ടെന്നും പോലീസ് കണ്ടെത്തൽ. ഇയാൾ ഉൾപ്പെടെയുള്ള ആറു  പ്രതികളെയും 14  ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും രണ്ടു വീഡിയോകളും  പൊലീസിന് ലഭിച്ചു.