പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റിൽ
Sun, 22 Jan 2023
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്കായ അലി അക്ബര്‍ ഖാനും ഇയാളുടെ സുഹൃത്തായ യുവതിയുമാണ് പോക്സോ കേസില്‍ പിടിയിലായത്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നത്.
അമ്മയുടെ സുഹൃത്തായ അലി അക്ബര്‍ ഖാന് പീഡിപ്പിച്ചെന്നായിരുന്നു 11 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍. സ്കൂളില്‍നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാല്‍ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു.