11 വയസ്സുകാരിയെ അപമാനിച്ച ബാർബർക്ക് ജാമ്യം

hammer
 

കൊച്ചി: മുടി വെട്ടുന്നതിനായി കടയിൽ ചെന്ന പതിനൊന്ന് വയസ്സുകാരിയെ അപമാനിച്ച ബാർബർക്ക് ജാമ്യം. കടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഷമീറിനാണ് (42)കോടതി ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മുടി മുറിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിയുടെ അമ്മ കടയുടെ പുറത്തേക്കിറങ്ങിയ സമയം പ്രതി പെൺകുട്ടിയെ അപമാനിക്കുകയായിരുന്നു. 

തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസ്സെടുത്ത പോലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇയാൾ റിമാൻഡിലായിരുന്നു.