നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോഗ്രാം സ്വർണ്ണം പിടികൂടി

ty

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചര കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. രാജ്യാന്തര വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ 4 പേരാണ് ആദ്യം പിടിയിലായത്.

വിദേശത്ത് നിന്ന് സ്വർണവുമായെത്തിയ യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിയിലായ നാലുപേർ സ്വർണം ഏറ്റുവാങ്ങുകയായിരുന്നു.ഇത്തരത്തിൽ സ്വർണം കൊണ്ടുവന്ന മൂന്നുപേരിൽ നിന്നായി 335ഗ്രാം സ്വർണവും ഒരാളിൽ നിന്ന് 1100ഗ്രാം സ്വർണവുമാണ് ഡിആർഐ പിടികൂടിയത്. ഇത് കൂടാതെ ദുബായ് - കൊച്ചി വിമാനത്തിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 573 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിനകത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്.