ആലുവയില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്ത് പിടിയില്‍

arrested
 

കൊച്ചി: ആലുവ യുസി കോളജിനടുത്ത് പെരിയാറിൽ പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ ആൺ സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പൊലീസ് കണ്ടെത്തി. 

പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി

കഴിഞ്ഞ മാസം 22ന് കാണാതായ പെണ്‍കുട്ടിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടിക്കടവ് പാലത്തിന്റെ അടിയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.

 മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളിൽനിന്ന് പെൺകുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്.

പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.