ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവിന് 8 വർഷം കഠിനതടവും പിഴയും
Nov 17, 2023, 00:02 IST


തിരുവനന്തപുരം: കോടാലി കൊണ്ട് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 8 വർഷം കഠിനതടവും 5000 രൂപ പിഴയും.
തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി രാമഭദ്രനെയാണ് കോടതി ശിക്ഷിച്ചത്.
2014 ഡിസംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിക്കുന്നതിനായി പൊലീസിനൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു