മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; 81കാരനെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകി

rape
 

കൊച്ചി: മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 81കാരനെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകി. മൂവാറ്റുപ്പുഴ ആനിക്കാട് സ്വദേശി നാരായണനെതിരെയാണ് മൂവാറ്റുപ്പുഴ പോലീസ് കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

പ്രതിക്കെതിരെ  ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നിവ പ്രകാരം ശക്തമായ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. 

നവംബർ ലായിരുന്നു കേസിനാസ്പദമായ സംഭവം പെൺകുട്ടിയുടെ മുത്തച്ഛന്‍റെ പ്രായമുള്ള പ്രതി പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. പല തവണ പീഡനം ആവർത്തിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് അതേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

90 ദിവസത്തിന് ശേഷമാണ് പ്രതിക്ക് കേസ്സിൽ ജാമ്യം കിട്ടിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ  സംഘമാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി അതിവേഗം കോടതിയിൽ കുറ്റപത്രം നൽകിയത്.