മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസ്‌; പ്രതി പിടിയിൽ

AG
തൃശ്ശൂര്‍: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇലവന്ത്ര സ്വദേശി ഷാജി ആണ് പിടിയിലായത്. 2020 ഫെബ്രുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിൽ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണൽ ഫിനാൻസിൽ 40 പവനോളം തൂക്കംവരുന്ന മുക്കുപണ്ടം പണയം വച്ചാണ് ഒന്‍പത് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.പ്രതിയെ   കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.