സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ്; യുവതികളടക്കം 5 പേർ പിടിയിൽ

five including women were arrested for marriage fraud

പാലക്കാട്: സ്ത്രീ​ക​ളെ കാ​ണി​ച്ച് വി​വാ​ഹ​ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ വാ​ണി​യ​മ്പാ​റ പൊ​ട്ടി​മ​ട പു​ല്ലം​പാ​ടം വീ​ട്ടി​ൽ എ​ൻ സു​നി​ൽ, പാ​ല​ക്കാ​ട് കേ​ര​ള​ശ്ശേ​രി മ​ണ്ണാ​ൻ പ​റ​മ്പ് അ​മ്മി​ണി​പൂ​ക്കാ​ട് വീ​ട്ടി​ൽ വി ​കാ​ർ​ത്തി​കേ​യ​ൻ, വ​ട​ക്ക​ഞ്ചേ​രി കു​ന്നം​ക്കാ​ട് കാ​ര​ക്ക​ൽ വീ​ട്ടി​ൽ സ​ജി​ത, കാ​വി​ൽ​പ്പാ​ട് ദേ​വീ നി​വാ​സി​ൽ ദേ​വി, കാ​വ​ശേ​രി ചു​ണ്ട​ക്കാ​ട് സ​ഹീ​ദ എ​ന്നി​വ​രെ​യാ​ണ് കൊ​ഴി​ഞ്ഞാ​മ്പാ​റ പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 

ഡിസംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും. വധുവിൻ്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്. വിവാഹം നടത്തിയ വകയിൽ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടർന്ന് ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വച്ച് മണികണ്ഠൻ സജിതയെ വിവാഹം കഴിച്ചു.  

വിവാഹത്തിന് ശേഷം സേലത്തെ വരൻ്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനും എത്തി. എന്നാൽ അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോൺ പ്രവർത്തനരഹിതമായി. ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും ഗോ​പാ​ല​പു​ര​ത്തെ​ത്തി ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ൽ ത​ട്ടി​പ്പ്​ മ​ന​സ്സി​ലാ​യി.

കൊ​ഴി​ഞ്ഞാ​മ്പാ​റ പോലീ​സ് സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. സ​മാ​ന രീ​തി​യി​ൽ അ​മ്പ​തോ​ളം പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. ചി​റ്റൂ​ർ മ​ജി​സ്ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ എം ​ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ​ഐ വി ​ജ​യ​പ്ര​സാ​ദ്, എ ​എ​സ് ​ഐ സി ​എം കൃ​ഷ്ണ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ വി​നോ​ദ് കു​മാ​ർ, എ ​മ​ണി​ക​ണ്ഠ​ൻ, സി​വി​ൽ ഓ​ഫി​സ​ർ എ​സ് പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.