പ്രണയനൈരാശ്യം: വയനാട്ടില്‍ കോളജ് വിദ്യാർത്ഥിനിക്ക് മുഖത്ത് കുത്തേറ്റു

knife
 

വ​യ​നാ​ട്: ല​ക്കി​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ അ​ക്ര​മി​ച്ച​ത്. 

വയനാട് ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ  വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്.  പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. 

ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ ​ഞ​ര​ന്പ് മു​റി​ച്ചാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ല​ക്കി​ടി കോ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​ക്ര​മം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്.

പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ദീ​പു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വയനാട് പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് കൃത്യത്തിന് പിന്നിൽ. ഇദ്ദേഹം പ്രവാസിയാണ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇന്നലെ ഇയാൾ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തുകയായിരുന്നു.

ബന്ധത്തിൽ താൽപര്യമില്ലെന്ന് കുട്ടി യുവാവിനെ അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മിൽ വാക്ക്തർക്കമുണ്ടായിരുന്നു. പൊലീസ് വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.