കണ്ണൂർ; തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചെന്ന് പരാതി. ഡോ. അമൃത രാഗിയെയാണ് രോഗി ആക്രമിച്ചത്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റെത്തിയ പാലയാട് സ്വദേശി മഹേഷാണ് ഡോക്ടറെ മർദിച്ചത്. പരിശോധനയ്ക്കിടെ ഡോക്ടറെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഡോക്ടർ പൊലീസിൽ പരാതി നൽകി. അക്രമി മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം