ഹെഡ്‌ഫോണിനെ ചൊല്ലി തര്‍ക്കം: യുവതിയെ കൊലപ്പെടുത്തി, ബന്ധുവായ യുവാവ് അറസ്റ്റില്‍

headphone


അകോല:  ഹെഡ്‌ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ ബന്ധുവായ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം നടന്നത്.  അകോലയിലെ ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ റിഷികേഷ് യാദവ്, നേഹ എന്നിവര്‍ തമ്മിലാണ് ഹെഡ്‌ഫോണിന്റെ പേരില്‍ തര്‍ക്കമുണ്ടായത്.

പ്രകോപിതനായ യുവാവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നേഹയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.