അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ അമ്മ മരിച്ചു

google news
murder
 chungath new advt

പാ​ല​ക്കാ​ട്: ഹൃ​ദ്രോ​ഗി​യാ​യ പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ മാ​താ​വ് മ​രി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ പി​താ​വും പി​ന്നീ​ട് മ​രി​ച്ചു.

പാ​ല​ക്കാ​ട് കാ​ടാം​കോ​ടാ​ണ് സം​ഭ​വം. അ​യ്യ​പ്പ​ൻ​ക്കാ​വ് സ്വ​ദേ​ശി അ​പ്പു​ണ്ണി (60), ഭാ​ര്യ യ​ശോ​ദ (55)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യ​ശോ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് ഇ​വ​രു​ടെ മ​ക​ൻ അ​നൂ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
 

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദർശിക്കാൻ അയൽവായിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പുണ്ണി കട്ടിലിൽനിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മർദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.

പിന്നീട് അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അനൂപിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഒട്ടേറെ ലഹരി കേസുകളിൽ അനൂപ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags