12 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ബലാൽസംഘം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

crime

കൊച്ചി: 12 വയസ്സുകാരി വസ്ത്രം മാറുന്നതിൻ്റെ ഫോട്ടോ മൊബൈലിൽ പകർത്തിയതിന് ശേഷം അത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം ക്രൂരമായ ബലാൽസംഘത്തിനിരയാക്കിയ കേസ്സിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതനഗർ സ്വദേശി ഫിനിയോൺനെയാണ്(30) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 

2020 മാർച്ച് മാസം മുതൽ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് തന്ത്രപൂർവ്വമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെയും പ്രതിയാണ്. നിലവിൽ രണ്ടു കേസിലും ഇയാൾ റിമാൻഡിലാണ്. പ്രതി കൂലിപ്പണിക്കായിട്ടാണ്  കേരളത്തിലെത്തിയതെന്നാണ് അറിയുന്നത്. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കോടതിയിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതി കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തിയതായിട്ടാണ് വിവരം.