×

ജയ്ശ്രീറാം വിളിച്ചില്ല; ട്രെയിനിൽ വെച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മർദിച്ച് ഹിന്ദുത്വവാദികൾ

google news
attack

മുംബൈ: ജയ്ശ്രീറാം വിളിക്കാതിരുന്നതിന് മുസ്ലിം കുടുംബത്തെ ക്രൂരമായി മർദിച്ച് ഹിന്ദുത്വവാദികൾ. മഹാരാഷ്ട്രയിലെ പൻവേൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കൻകാവലി സ്വദേശിയായ ആസിഫിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുൾപ്പെടുന്ന കുടുംബത്തിനുമാണ് പരിക്കേറ്റത്. കുടുംബത്തെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. കൻകാവലിയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രമധ്യേ നാൽപതോളം പേരടങ്ങുന്ന സംഘം കുടുംബത്തിനടുത്തെത്തുകയും ജയ്ശ്രീറാം വിളിക്കുകയുമായിരുന്നു. ബുർഘ ധരിച്ചിരുന്ന ഭാര്യക്കരികിലെത്തി സംഘം ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ആസിഫ് പറയുന്നു. സംഘത്തിൽ ഭൂരിഭാ​ഗവും കുട്ടികളായിരുന്നു. തങളെ ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ സംഭവം ചോദ്യം ചെയ്യാനെത്തിയിരുന്നു. 

പിന്നാലെ ഇവർ അധ്യാപകനുമായി വാക്കുതർക്കമുണ്ടാകുകയും കുടുംബത്തെ മർദിക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത മകളുടെ ദേഹത്ത് ചായ ഒഴിച്ചതായും ആസിഫ് പൊലീസിനോട് പറഞ്ഞു. സംഘത്തോട് തങ്ങളെ വെറുതെവിടാൻ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും തയ്യാറായില്ലെന്നും അദ്ദേഹം പറ‍്ഞു. റെയിൽവേ പൊലീസിനെ വിവരമറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ആസിഫ് ആരോപിച്ചു.

READ MORE....

ജനുവരി 24ന് കുടുംബത്തെ കൻകാവലി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പരാതി പിൻവലിക്കാൻ ബി.ജെ.പി നേതാവ് 
നിർബന്ധിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. പരാതി പിൻവലിക്കാൻ വിസമ്മതിച്ചതോടെ കുടുംബത്തെ ഇരുപതോളം പേരടങ്ങുന്ന സംഘം അപകീർത്തിപ്പെടുത്തുകയും ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായും ആസിഫ് പറ‍ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക