ലഹരി മരുന്ന് സംഘത്തെ ഫ്ലാറ്റിൽ നിന്നും പിടികൂടി:ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് പരിക്ക്

drug
കൊച്ചി: ലഹരിവിരുന്ന് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആറു പേര്‍ പിടിയില്‍.കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ കണ്ട് ഫ്‌ളാറ്റിന്റ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണ് പരിക്കേറ്റു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റ് തുളച്ച്‌ താഴെ വീണ ഇയാള്‍ക്ക് തൊളെല്ലിന് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.