കല്യാണവീട്ടിൽ വാക്കുതർക്കം; പാറശാല അരുവാങ്കോടിൽ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി

sd
 

തിരുവനന്തപുരം: പാറശാല അരുവാങ്കോടിൽ കല്ല്യാണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി. പാറശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീടിന് സമീപത്ത് ഒരു വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളായ റിജു, വിപിൻ, രജി എന്നിവർ രഞ്ജിത്തിനൊപ്പം മദ്യപിച്ചു. ഇതിനിടെ റിജുവും രജിയും ബിയർ കുപ്പി പൊട്ടിച്ച് രഞ്ജിത്തിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.

രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരുക്കേറ്റ വിപിനെന്നയാളെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജുവിനെയും രജിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യകത്മാക്കി.