വാളയാറില്‍ മീൻവണ്ടിയിൽ 156 കിലോയുടെ കഞ്ചാവ് ശേഖരം

sd
 


പാലക്കാട്:  വാളയാറില്‍ മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സി ആർ സെവൻ എന്ന് പേരിട്ട മീൻവണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
  
 
തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്.  ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങി . 

ഐബി പ്രിവേൻറ്റീവ് ഓഫീസർമാരായ വിശ്വനാഥ്, വേണു കുമാർ, സുരേഷ്, വിശ്വകുമാർ, സുനിൽകുമാർ, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.